നീലേശ്വരത്ത് പുഴയിൽ വീണ് യുവതിയെ കാണാതായി

നീലേശ്വരത്ത് പുഴയിൽ വീണ് കാണാതായ യുവതിയ്ക്കായി സ്കൂബ സംഘം തിരച്ചിൽ നടത്തുന്നു.
കാസർകോട്: നീലേശ്വരത്ത് യുവതിയെ പുഴയിൽ വീണ് കാണാതായി. കണിച്ചിറയിലെ ഓട്ടോറിക്ഷ ഡ്രൈവർ അജീവന്റെ ഭാര്യ നദിയെ(48) യാണ് കാണാതായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പുഴയിൽ നിന്നും നദിയുടെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്.
നീലേശ്വരം പൊലീസ്, ഫയർഫോഴ്സ് സ്കൂബ ടീം എന്നിവർ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തി വരികയാണ്. നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി കൗൺസിൽമാരായ കെ സതീശൻ, ഇ ഷജീർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.










0 comments