കാൽവഴുതി നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങി മരിച്ചു

പ്രതീകാത്മക ചിത്രം (ഇടത്, Photo: Shutterstock) , അനുപമ (വലത്)
വാമനപുരം: കാൽവഴുതി നദിയിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതി മുങ്ങി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. വിതുര -ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് മുങ്ങി മരിച്ചത്. അനുപമ ടെക്നോപാർക്ക് ജീവനക്കാരിയാണ്.
പൊന്മുടിയിൽ സന്ദർശനത്തിന് പോയതായിരുന്നു അനുപമ. താവയ്ക്കൽ ആറ്റിലെ പടിക്കട്ടിൽ കൂടി സുഹൃത്തുമൊത്ത് നടക്കുന്നതിനിടയിൽ, കാൽവഴുതി സുഹൃത്ത് നദിയിലേയ്ക്ക് വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും നദിയിലേയ്ക്ക് വീണു. സുഹൃത്തിനെ ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.
അതേസമയം അനുപമ വെള്ളത്തിൽ മുങ്ങിതാഴ്ന്നു. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് അനുപമയെ പുറത്തെടുത്തത്. ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.










0 comments