ad
Deshabhimani

കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

woman died in car accident
വെബ് ഡെസ്ക്

Published on Jun 06, 2025, 08:57 PM | 1 min read

വർക്കല : നിയന്ത്രണം തെറ്റിയ കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ചെറുന്നിയൂർ കാറാത്തല ചാണിക്കൽ ബൈജു ഭവനിൽ ശാന്ത (72)യാണ്‌ മരിച്ചത്‌. വെള്ളി വൈകിട്ട് 4.30ന്‌ പാലച്ചിറ ജുമാ മസ്ജിദിന് സമീപം കൊച്ചു തെങ്ങുവിള റോഡിലാണ് അപകടം.


അച്ചുമാമുക്കിൽ തോട്‌ വൃത്തിയാക്കുന്ന ജോലി കഴിഞ്ഞ് റോഡരികിൽ വിശ്രമിക്കുമ്പോൾ അതിവേഗത്തിലെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ശാന്തയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ്‌: ബാബു. മക്കൾ: ബൈജു, ശാലിനി. വർക്കല പൊലീസ് കേസെടുത്തു. കിളികൊല്ലൂർ സ്വദേശി സുദേശനാ (63)ണ് കാർ ഓടിച്ചിരുന്നത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home