ad
Deshabhimani

നാല് മാസം മുൻപ് വിവാഹം; കണ്ണൂരിൽ 22 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Suicide

സാന്ദ്രതാര

വെബ് ഡെസ്ക്

Published on May 29, 2026, 11:49 AM | 1 min read

കണ്ണൂർ: ‌യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കരിമ്പത്ത് ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സാന്ദ്രതാരയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മാസം മുൻപായിരുന്നു സാന്ദ്രതാരയുടെയും ആകാശ് മോഹന്റെയും വിവാഹം നടന്നത്. പ്രദേശത്തെ അറിയപ്പെടുന്ന നൃത്ത അധ്യാപിക കൂടിയായിരുന്നു സാന്ദ്രതാര.


കൊല്ലം സ്വദേശികളാണ് സാന്ദ്രതാരയുടെ മാതാപിതാക്കളായ രമേശനും താരയും. ഇരുവരും നേരത്തെ പറശ്ശിനിതളിയിലായിരുന്നു താമസം. ഇപ്പോൾ ബാവുപ്പറമ്പിേലക്ക് താമസം മാറി. സൂര്യജിത്താണ് സഹോദരൻ. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home