ad
Deshabhimani

പിറവത്ത് എംഡിഎംഎയുമായി യുവതി പിടിയിൽ

mdma seized piravom
വെബ് ഡെസ്ക്

Published on Apr 25, 2026, 04:39 PM | 1 min read

കൊച്ചി: എറണാകുളത്ത് എംഡിഎംഎയുമായി യുവതി പിടിയിൽ. പിറവം ചെട്ടിക്കണ്ടം ഭാഗത്ത്‌ എക്സൈസ് നടത്തിയ പരിശോധനയിൽ ജാർഖണ്ഡ് സ്വദേശി മഹ്തോ മുണ്ട ദശ്മി നാഗിനെ(23) ആണ് അസ്റ്റിലായത്. വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9.11 ഗ്രാം എംഡിഎംഎ യുവതിയിൽ നിന്നും എക്സൈസ് പിടിച്ചെടുത്തു.


യുവാക്കൾക്കും കോളേജ് വിദ്യാർഥികൾക്കും വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. 5 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പിറവം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജയരശ്മി വിയുടെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്.


എക്സൈസ് ഇൻസ്‌പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ അരുൺ കെ കെ, റോബി കെ എം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജയദേവൻ എ കെ, അനിൽ കുമാർ എം എൻ, സിവിൽ എക്സൈസ് ഓഫീസർ നന്ദു എം എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ടിനു ജോർജ്, സൗമ്യ ടി കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ് കുമാർ വി സി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉൾപ്പെടുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home