വീടിനുള്ളിൽ സൂക്ഷിച്ച 126 ലിറ്റർ മദ്യവുമായി സ്ത്രീ പിടിയിൽ

കൊല്ലങ്കോട് മാഞ്ചിറയിൽ എക്സൈസ് നടത്തിയ മദ്യവേട്ടയിൽ നിന്ന്
പാലക്കാട്: വീടിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 126 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി സ്ത്രീ പിടിയിൽ. കൊല്ലങ്കോട് മാഞ്ചിറ കണ്ടഞ്ചിറ സ്വദേശിനി ശശികലയെ(52)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. വീടിനുള്ളിൽ രഹസ്യ അറയുണ്ടാക്കിയാണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്.
ഒരു മാസമായി എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ തൻസിൽ താഹയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്‌സൈസ് ഇൻസ്പെക്ടർ സിബി സിറിൽ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർമാരായ പി ചെന്താമര, കെ വെള്ളക്കുട്ടി, പ്രിവന്റീവ് ഓഫീസർ എസ് നടേഷ്-കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ അഭിലാഷ്, എച്ച് നൗഫൽ, ജി വിജേഷ്-കുമാർ, സി രാധാകൃഷ്ണൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ സി സംഗീത, പി വൈ സീനത്ത്, സി അഞ്ചു, വി ഷീജ എന്നിവർ പങ്കെടുത്തു.










0 comments