print edition ചർച്ചയിലൂടെ പരിഹരിക്കും: ടി പി രാമകൃഷ്‌ണൻ

തിരുവനന്തപുരം: നിയമസഭാ പ്രതിപക്ഷ ഉപനേതൃ സ്ഥാനവുമായി ബന്ധപ്പെട്ട വിഷയം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ പറഞ്ഞു. എം എൻ സ്‌മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉപനേതാവിന്റെ വിഷയം സിപിഐ ഉന്നയിച്ചിട്ടുണ്ട്. സിപിഐ എമ്മും നിലപാട് വ്യക്തമാക്കി. കൂടിയാലോചനയിലൂടെ പരിഹാരത്തിനുള്ള ശ്രമമാണ് നടത്തുന്നത്. എൽഡിഎഫിൽ ഏതെങ്കിലും തരത്തിലുള്ള ഭിന്നതയില്ല. നല്ല കരുത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐക്കും സിപിഐ എമ്മിനും ഒരേ രാഷ്‌ട്രീയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് രാഷ്‌ട്രീയം ശക്തിപ്പെടുത്തി മുന്നോട്ടുപോകണമെന്ന് ഇരുപാർടികൾക്കും ബോധ്യമുണ്ട്. അതിനിടയിലുള്ള ഏത് വിഷയവും ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.










0 comments