വെൽഫെയർ പാർടിയുടെ പിന്തുണ ഇനിയും സ്വീകരിക്കും: വി ഡി സതീശൻ

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടിയുടെ പിന്തുണ സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ലോക്‌സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും അവർ പിന്തുണയ്‌ക്കുകയും അത് സ്വീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോഴും പിന്തുണച്ചു. എന്നാൽ, അവർ മുന്നണിയുടെ ഭാഗമല്ലെന്നും ഘടകകക്ഷിയല്ലെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്‌എൻഡിപി നേതാവിന് ഓരോസമയത്തും പല നിലപാടാണ്. സമുദായ നേതൃത്വം സംസ്ഥാന സർക്കാരിന് അനുകൂലമായി പറഞ്ഞാൽ അംഗങ്ങൾ എതിരാകും. യുഡിഎഫിൽ പേമെന്റ് സീറ്റില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുണ്ട്. കൊച്ചി കോർപറേഷനിലെ സംവരണ നറുക്കെടുപ്പ് റദ്ദായതിനാലാണ് സ്ഥാനാർഥി പ്രഖ്യാപനം വൈകിയത്. കൊച്ചിയിൽ നടപ്പായ വികസന പദ്ധതികൾ കോൺഗ്രസ് ഭരിക്കുമ്പോൾ കേന്ദ്രത്തിൽ സമ്മർദം ചെലുത്തിക്കൊണ്ടുവന്നതാണെന്നും സതീശൻ അവകാശപ്പെട്ടു.









0 comments