ad
Deshabhimani

ജനങ്ങൾക്കിടയിൽ ഉണ്ടാകും; ജനവിധി അം​ഗീകരിക്കുന്നു: എം ബി രാജേഷ്

minister mb rajesh
വെബ് ഡെസ്ക്

Published on May 04, 2026, 01:05 PM | 1 min read

പാലക്കാട്: തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടത്തിൽ ജയപരാജയങ്ങൾ ഉണ്ടാകുമെന്നും അത് വ്യക്തിപരമായി എടുക്കുന്നില്ലെന്നും എം ബി രാജേഷ്. മുമ്പ് പരാജയപ്പെടുകയും പിന്നീട് ജയിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ രാഷ്ട്രീയമായിട്ടേ കാണുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


തൃത്താലയിൽ അഞ്ച് വർഷം സമാനതകളില്ലാത്ത വികസനം നടത്തിയിട്ടുണ്ട്. ആ വികസനങ്ങൾ ആർക്കും തമസ്കരിക്കാൻ ആവില്ല. തൃത്താല ഏൽപ്പിച്ച ചുമതല അന്തസ്സായി നിറവേറ്റിയെന്ന അഭിമാനത്തോടെയാണ് ജനവിധിമാനിച്ച് ചുമതല ഒഴിയുന്നത്. സംസ്ഥാനത്തെ ആകെയുള്ള ട്രൻഡ് ആയിട്ടാണ് കാണുന്നത്. അങ്ങനെയുള്ളപ്പോൾ കനത്ത മത്സരം നടക്കുന്ന തൃത്താലയിൽ വെത്യസ്തമായൊരു ഫലം പ്രതീക്ഷിക്കാൻ കഴിയില്ല.


കമ്മ്യൂണിസ്റ്റുകാരാണ്, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ വനവാസത്തിന് പോകില്ല. ജനങ്ങൾക്കിടയിൽ ഉണ്ടാകും. തെരുവിൽ സമരമുഖത്ത് ഉണ്ടാകുമെന്നും അങ്ങനെ വളർന്നു വന്നവരാണെന്നും എം ബി രാജേഷ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home