ad
Deshabhimani

print edition വന്യജീവി ആക്രമണം: മരണ ധനസഹായം
14 ലക്ഷമാക്കി

wild life conflict
വെബ് ഡെസ്ക്

Published on Mar 14, 2026, 01:14 AM | 1 min read

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം 10 ലക്ഷത്തില്‍നിന്ന്‌ 14 ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍നിന്ന്‌ നാലുലക്ഷവും വനം വന്യജീവി വകുപ്പില്‍ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍നിന്ന് നാലുലക്ഷം രൂപ നൽകും.


40മുതൽ -60 ശതമാനംവരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് എസ്ഡിആര്‍എഫില്‍നിന്ന് 74,000 രൂപയും വനം വകുപ്പില്‍നിന്ന് 1,26,000 രൂപയും അനുവദിക്കും. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ടരലക്ഷവും ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടിവരുന്ന ഗുരുതര പരിക്കുള്ളവര്‍ക്ക് എസ്ഡിആര്‍എഫില്‍നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 84,000 രൂപയും അനുവദിക്കും. ഒരാഴ്ചയില്‍ കുറവ് ആശുപത്രി വാസം വേണ്ടിവരുന്നവര്‍ക്ക് എസ്ഡിആര്‍എഫില്‍നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 94,600 രൂപയും അനുവദിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home