ad
Deshabhimani

കാട്ടുപന്നികള്‍ നെല്‍ക്കൃഷി നശിപ്പിച്ചു

wild pig
വെബ് ഡെസ്ക്

Published on Sep 24, 2026, 10:04 PM | 1 min read

കിളിമാനൂര്‍: നഗരൂര്‍ കീഴ്പേരൂര്‍ ഏലായില്‍ കാട്ടുപന്നികള്‍ രണ്ടേക്കറോളം നെല്‍ക്കൃഷി നശിപ്പിച്ചു. വിളവെടുപ്പിന് 15 ദിവസംമാത്രം ശേഷിക്കെയാണ് പന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്. കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.

ജില്ലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷി ചെയ്തുവരുന്ന പഞ്ചായത്തുകളിലൊന്നാണ് നഗരൂർ.

പഞ്ചായത്തിലെ നെൽക്കൃഷിയുടെ പകുതിയോളം കീഴ്പേരൂർ പാടശേഖരത്തിലാണ്. എട്ട്‌ ഹെക്ടർ വിസ്‌തൃതിയുള്ള പാടശേഖരത്തിൽ രണ്ടേക്കറോളം കൃഷിയാണ് വ്യാഴം പുലർച്ചെയുണ്ടായ പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ പൂർണമായും നശിച്ചത്.

രൂക്ഷമായ പന്നിശല്യത്തെ തുടർന്ന് രണ്ടുദിവസംമുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷൂട്ടർമാരെത്തി രണ്ട്‌ കാട്ടുപന്നികളെ വെടിവച്ചുകൊന്നിരുന്നു. കൂടുതൽ പന്നികളെ വെടിവച്ച് കൊല്ലാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് വീണ്ടും പന്നിക്കൂട്ടമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്. ശേഷിക്കുന്ന നെൽകൃഷിയും പന്നികളുടെ ഭീഷണിയിലാണ്.

കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണ് പല കർഷകരും കൃഷിയിറക്കിയത്. പന്നിശല്യം തുടർന്നാൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ടിവരുമെന്ന് കർഷകർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home