ad
Deshabhimani

കാട്ടാനയാക്രമണം; വയനാട്ടിൽ 80 കാരിയെ കാട്ടാന എടുത്തെറിഞ്ഞു

wild elephant attack.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 29, 2026, 08:49 AM | 1 min read

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. സുൽത്താൻ ബത്തേരി, മൂടക്കൊല്ലിയിൽ വീടിന്റെ മുറ്റത്ത് നിന്ന വയോധികയെ കാട്ടാന തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞു. ആക്രമണത്തിൽ വയോധികയുടെ കാലിന് ​ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കൈതവേലിൽ തങ്കമ്മയ്ക്കാണ്(80) കാട്ടാനയാക്രമണത്തിൽ പരിക്കേറ്റത്. വയോധികയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് പുലർച്ചെയാണ് സംഭവം. ശുചിമുറിയില്‍ പോയി വീട്ടിലേക്ക് വരുമ്പോഴാണ് തങ്കമ്മയെ കാട്ടാന ആക്രമിച്ചത്. കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home