കോതമംഗലത്ത് കാട്ടാന ആക്രമണം; മധ്യവയസ്കൻ മരിച്ചു

കോതമംഗലം: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു. ഇടമലയാറിന് സമീപമുള്ള ഉന്നതിയിലെ പുഷ്പാകരനാണ് ആക്രമണത്തിനിരയായത്. വനവിഭവം ശേഖരിക്കാൻ പോകവേ കാട്ടാന ആക്രമിക്കുകയായിരുന്നു. വൈകിട്ട് മൂന്നോടെ ആയിരുന്നു ആക്രമണം.
വനവിഭവം ശേഖരിക്കുന്നതിനിടെ മധ്യവയസ്കനെ കാട്ടാന തുമ്പിക്കൈകൊണ്ട് ആക്രമണിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.










0 comments