ad
Deshabhimani

വന്യജീവി ആക്രമണത്തിൽ മരണം: ആശ്രിതർക്കും പരിക്കേറ്റവർക്കും സഹായം

Wild Elephant.jpg
വെബ് ഡെസ്ക്

Published on Mar 13, 2026, 10:29 PM | 1 min read

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക ധനസഹായം അനുവദിക്കുന്നതിനുള്ള പൊതുമാനദണ്ഡം സംബന്ധിച്ച കരട് നിർദ്ദേശങ്ങൾ മന്ത്രിസഭായോഗം അംഗീകരിച്ചു. മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് എസ്ഡിആർഎഫിൽ നിന്നും 4 ലക്ഷവും വനം - വന്യജീവി വകുപ്പിൽ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും.


പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് എസ്ഡിആർഎഫിൽ നിന്ന് 4 ലക്ഷം രൂപ അനുവദിക്കും. 40% -60% വരെ അംഗവൈകല്യം സംഭവിച്ചവർക്ക് എസ്ഡിആർഎഫിൽ നിന്ന് 74,000 രൂപയും വനം വകുപ്പിൽ നിന്ന് 1,26,000 രൂപയും അനുവദിക്കും. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവർക്ക് 2,50,000 രൂപയും ഒരാഴ്ചയിൽ കൂടുതൽ ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവർക്ക് എസ്ഡിആർഎഫിൽ നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പിൽ നിന്ന് 84,000 രൂപയും അനുവദിക്കും.


ഒരാഴ്ചയിൽ കുറവ് ആശുപത്രി വാസം വേണ്ടി വരുന്നവർക്ക് എസ്ഡിആർഎഫിൽ നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പിൽ നിന്ന് 94600 രൂപയും അനുവദിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home