ad
Deshabhimani

വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടിനൊരുങ്ങി യുഡിഎഫ്; ഉദുമയിൽ ലീഗ് നേതാവിനും ബിഎൽഒ ആയ ഭർത്താവിനും ഇരട്ടവോട്ട്

Voter list Muslim League DISCREPANCIES

Image: Gemini AI

വെബ് ഡെസ്ക്

Published on Oct 21, 2025, 01:12 PM | 1 min read

ഉദുമ: കാസർകോട് ഉദുമ പഞ്ചായത്തിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്തി കള്ളവോട്ട് ചെയ്യാൻ യുഡിഎഫ് നീക്കം. മുസ്ലീം ലീ​ഗ് മുൻ പഞ്ചായത്തം​ഗം സീനത്ത് പെരിയ, ബൂത്ത് ലെവൽ ഓഫീസറായ ഭർത്താവ് അബ്ദുർ സമീർ എന്നിവർക്ക് ഇരട്ടവോട്ടുള്ളതായി കണ്ടെത്തി. തിരുവക്കോളി വാർഡിലും തൊട്ടടുത്ത പാലക്കുന്ന് വാർഡിലുമാണ് ഇരുവരും പുതുതായി വോട്ടർപട്ടികയിൽ പേര് ചേർത്ത് ഇരട്ട വോട്ടുണ്ടാക്കിയത്. ഇതിൽ തെരഞ്ഞെടുപ്പ് വരണാധികാരികൾക്ക് എൽഡിഎഫ് പരാതി നൽകി.


തിരുവക്കോളി വാർഡിലെ ക്രമ നമ്പർ 157-അബ്ദുൽ സമീർ, ക്രമനമ്പർ158-സീനത്ത് പെരിയ എന്നിങ്ങനെയാണ് ഒരു വോട്ടർ പട്ടികയിലുള്ളത്. എന്നാൽ പാലക്കുന്ന് വാർഡ് ക്രമനമ്പർ 420-അബ്ദുൽ സമീർ, ക്രമ നമ്പർ 421-സീനത്ത് പെരിയ എന്ന മറ്റൊരു വോട്ടർപട്ടികയുമുണ്ട്. തിരുവക്കോളിയിൽ നിന്ന് അടുത്ത കാലത്ത് പാലക്കുന്നിലേക്ക് സ്ഥലം മാറിയ കുടുംബം വോട്ട് ട്രാൻസ്ഫർ ചെയ്യുന്നതിന് പകരം പുതുതായി അവിടെയും പേര് ചേർക്കുകയായിരുന്നു. ക്രമക്കേട് നടത്താനുള്ള യുഡിഎഫ് നീക്കത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home