Deshabhimani

print edition പൊലീസ് കുട്ടികളുടെ തലയ്ക്കടിച്ചത്‌ എന്തിന്‌

Pinarayi Vijayan

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Oct 13, 2026, 01:31 AM | 1 min read

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെതിരായ സമരം യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിലെ വിദ്യാർഥികൾക്കെതിരെ തിരിച്ചുവിട്ടത്‌ ഗ‍ൗരവമായ പ്രശ്‌നമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. യൂത്ത്‌ കോൺഗ്രസ്‌ ആക്രമണം മാത്രമല്ല ഉണ്ടായത്‌. പൊലീസുകാർ കുട്ടികളുടെ തലതല്ലിപ്പൊളിച്ചത്‌ എന്തിനെന്ന്‌ പരിശോധിക്കണം. ഡൽഹിയിൽ വിദ്യാർഥികളെ നേരിടുന്നതുപോലുള്ള അവസ്ഥ കേരളത്തിലുണ്ടാകരുതെന്നും അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചുള്ള പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.


പൊലീസ് നടപടിയെ ന്യായീകരിക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടിയിൽ കുറ്റബോധം പ്രകടമാണ്‌. പവർകട്ട് ഉണ്ടായപ്പോൾ വിദ്യാർഥികൾ കൂവിയത് എങ്ങനെയാണ് യൂത്ത് കോൺ​ഗ്രസിനെതിരായ പ്രകോപനമാകുന്നത്‌. യൂത്ത്‌ കോൺഗ്രസ്‌ നേതാവായ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനമാണ്‌ അക്രമത്തിലേക്ക്‌ കടന്നത്‌. അടിയന്തരാവസ്ഥയിൽ പൊലീസ് പിന്നിലും അക്രമികൾ മുന്നിലും നടന്ന് കൊടുവാളടക്കമുള്ള ആയുധങ്ങളുമായി ആക്രമിക്കും. അതിനെ പ്രതിരോധിക്കുന്നവരെ പൊലീസ് നേരിടും. ഇതാണ്‌ തിരുവനന്തപുരത്തും കണ്ടത്‌.


യൂത്ത് കോൺഗ്രസ് ആക്രമണത്തിനുശേഷം പൊലീസുകാർ ഹോസ്റ്റലിലേക്ക് കയറി വിദ്യാർഥികളെ ഭീകരമായി മർദിച്ചു. ഒരു കൈയിൽ പിടിക്കാവുന്ന ലാത്തി രണ്ട്‌ കൈയും ഉപയോഗിച്ചാണ്‌ വിദ്യാർഥികളുടെ തല ലക്ഷ്യമാക്കി പ്രയോഗിച്ചത്‌. കന്റോൺമെന്റ് എസ്ഐക്കും സിഐക്കുമാണ് ഇതിന്റെ ഉത്തരവാദിത്വം. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽപോയി തോക്ക് പ്രദർശിപ്പിച്ച്‌ ഭീഷണിപ്പെടുത്താനുള്ള അതിരുകവിഞ്ഞ ധൈര്യം പൊലീസിന് ലഭിച്ചതെങ്ങനെ
യാണ്‌.


തിരുവനന്തപുരം ഡിസിസി ഓഫീസിനുനേരെ കല്ലെറിയുകയും മന്ത്രിമാരെ റോഡിൽ തടയുകയും മന്ത്രിയെ കാറിൽനിന്ന്‌ ഇറക്കിവിട്ട്‌ നടത്തിക്കുകയുംചെയ്‌ത സംഘപരിവാറുകാർക്കെതിരെ കേസില്ല. ഹോസ്‌റ്റലിലേക്ക്‌ പന്തം വലിച്ചെറിഞ്ഞ യൂത്ത്‌ കോൺഗ്രസുകാർക്കെതിരെയും കേസില്ല. ഇതാണ്‌ സർക്കാരിന്റെ നിലപാടെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home