ad
Deshabhimani

ആരാണാ ഭാ​ഗ്യശാലി ? 30 കോടിയുടെ തിരുവോണം ബമ്പർ TL 360615 നമ്പറിന്

Thiruvonam Bumper 2026.jpg
വെബ് ഡെസ്ക്

Published on Sep 26, 2026, 02:17 PM | 1 min read

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ഒന്നാം സമ്മാനം TL 360615 നമ്പറിന്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. കണ്ണൂർ ചക്കരക്കൽ മുത്തു ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് വിവരം. TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006, TL-792519 നമ്പരുകള്‍ക്കാണ് രണ്ടാം സമ്മാനം.


ഒരുകോടി രൂപവീതം 20 പേർക്കാണ്‌ രണ്ടാംസമ്മാനം. അഞ്ച്‌ ലക്ഷം രൂപവീതം 20 പേർക്ക്‌ മൂന്നാം സമ്മാനവും രണ്ട്‌ ലക്ഷംവീതം 20 പേർക്ക്‌ നാലാം സമ്മാനവുമുണ്ട്‌. ആകെ 125.54 കോടിയുടെ സമ്മാനങ്ങളാണുള്ളത്‌.


അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും ഇത്തവണ വിറ്റുതീർന്നിരുന്നു. പാലക്കാട് ജില്ലയിലാണ് കൂടുതൽ വിൽപ്പന നടന്നത്. 20,95,300 ടിക്കറ്റുകൾ വിറ്റഴിച്ചു. തൃശൂരിൽ 10,62,000 ടിക്കറ്റും തിരുവനന്തപുരത്ത്‌ 8,64,100 ടിക്കറ്റും വിറ്റു. കാസർകോട്‌ ജില്ലയിലാണ് ഏറ്റവും കുറവ് വിൽപ്പന. 2,71,400 ടിക്കറ്റുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home