പശ്ചിമേഷ്യൻ സംഘർഷം: കൊല്ലത്ത് നങ്കൂരമിട്ട് സൗദി കപ്പൽ

യാത്രാപ്രതിസന്ധികൾമൂലം കൊല്ലത്ത് നങ്കൂരമിട്ട സൗദി അറേബ്യൻ കപ്പൽ
കൊല്ലം: ഇറാനിൽ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെ യാത്രാപ്രതിസന്ധികൾമൂലം സൗദി അറേബ്യൻ കപ്പൽ കൊല്ലത്ത് നങ്കൂരമിട്ടു. ചൈനയിൽനിന്ന് പുറപ്പെട്ട ഓഫ്‌ഷോർ സപ്പോർട്ടിങ് വെസ്സലായ 'സാക്കി വിഷനാ'ണ് കൊല്ലത്ത് അടിയന്തരമായി അടുപ്പിച്ചത്. അഞ്ച് ഫിലിപ്പീൻസുകാരും എട്ട് ഇന്തോനേഷ്യക്കാരും ഉൾപ്പെടെ 12 പേരാണ് കപ്പലിലുള്ളത്.
യാത്രാപ്രതിസന്ധികൾമൂലം കൊല്ലത്ത് നങ്കൂരമിട്ട സൗദി അറേബ്യൻ കപ്പൽ
കടലിൽ വിവിധ നിർമാണങ്ങൾ, അപകടങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള സഹായമെത്തിക്കാനാണ് വെസ്സൽ ഉപയോഗിക്കുന്നത്. ഫെബ്രുവരി 20ന് ചൈനയിൽനിന്ന് പുറപ്പെട്ട് ഒമ്പതിന് സൗദി അറേബ്യയിലെ റാസ് തനുറ പോർട്ടിൽ എത്തുകയായിരുന്നു ലക്ഷ്യം. യുദ്ധ സാഹചര്യം രൂക്ഷമായി ഹോർമുസ് കടലിടുക്ക് അടച്ചതോടെ പ്രതിസന്ധിയായി. തുടർന്ന് കപ്പൽ കമ്പനി സീ ഈഗിൾസ് 'പക്സ് ഷിപ്പിങ്' ഏജൻസിയെ ബന്ധപ്പെടുകയും ഇവർ മുഖേന കൊല്ലം പോർട്ടിൽ കപ്പൽ അടുപ്പിക്കാൻ അനുമതി തേടുകയുമായിരുന്നു.










0 comments