വയനാട്ടിൽ എൽഡിഎഫ് സർക്കാർ ടൗൺഷിപ്പ് പണിതു, യുഡിഎഫിന് പിരിച്ച പണത്തിന്റെ കണക്ക് പോലും ഇല്ല; ബൃന്ദ കാരാട്ട്

ബൃന്ദ കാരാട്ട്
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ കീഴിൽ സമാനതകളില്ലാത്ത വികസനമാണ് ഉണ്ടായതെന്ന് സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. കേന്ദ്ര അവഗണന തുടരുമ്പോഴും വയനാടിനായി ടൗൺഷിപ്പ് പണിതുയർത്തി, യുഡിഎഫിന് പിരിച്ച പണത്തിന്റെ കണക്കുപോലും അറിയില്ലെന്ന് ബൃന്ദ പറയുന്നു. കോൺഗ്രസിൻ്റെ പ്രഖ്യാപനങ്ങൾ എവിടെയാണ് അവർ നടപ്പിലാക്കിയത്. തെലങ്കാനയിലെയും കർണ്ണാടായിലെയും സ്ഥിതി വ്യത്യസ്ഥമാണ്.
പ്രഖ്യാപിച്ച കാര്യങ്ങൾ എല്ലാം അവർ എവിടെയാണ് നടപ്പിലാക്കിയത്. ഹരിയാനയിലെ കോൺഗ്രസ് നേതാവ് പണം വാങ്ങി ബിജെപിയിൽ പോയി. എങ്ങനെയാണ് ജനങ്ങൾ കോൺഗ്രസിനെ വിശ്വസിക്കേണ്ടതെന്നും ബൃന്ദ ചോദിക്കുന്നു. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളിലും അവരുടെ അജണ്ട നടപ്പിലാക്കുന്നു. പക്ഷെ അത് കേരളത്തിൽ നടപ്പാവത്തത് ഇവിടെ ശക്തമായ ഇടതുപക്ഷം ഉണ്ടായത് കൊണ്ടാണ്. നിയമങ്ങൾ പോലും ബുൾഡോസ് ചെയ്ത് നടപ്പിലാക്കുന്നു. ന്യൂനപക്ഷങ്ങൾ അതിക്രങ്ങൾക്ക് ഇരയാകുന്നു.
തൊഴിലുറപ്പ് പദ്ധതി ഇല്ലാതായി. എഫ്സിആർഎ ബില്ലിനെ കുറിച്ച് മോദി ഒന്നും പറയുന്നില്ല. അദ്ദേഹം മൂന്ന് കാര്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. അദാനി, അബാനി, അമേരിക്ക. കേന്ദ്ര ബജറ്റുകൾ പോലും കോർപറേറ്റുകൾക്ക് വേണ്ടിയാണ് അവതരിപ്പിക്കുന്നത്. എന്തിനാണ് മോദി വികസിത് കേരളം എന്ന ആശയം ഉയർത്തുന്നതെന്നും അവർ ചോദിക്കുന്നു.










0 comments