വയനാട്ടില്‍ പുതിയ സസ്യത്തെ കണ്ടെത്തി

കൽപ്പറ്റ: മുത്തങ്ങ പുല്ലുവര്‍ഗത്തില്‍പ്പെട്ട പുതിയ സസ്യത്തെ ജില്ലയിൽ കണ്ടെത്തി. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഭൂപ്രദേശത്താണ് പുതിയ സസ്യസാന്നിധ്യം സ്ഥിരീകരിച്ചത്. സൈപറേസീ കുടുംബത്തിൽപ്പെട്ടതാണ് സസ്യം. സസ്യത്തിന് ഫിംബ്രിസ്റ്റൈലിസ് വയനാഡെൻസിസ് എന്ന് പേരിട്ടു. നാലുവർഷത്തെ നിരീക്ഷണത്തിനൊടുവിലാണ് കണ്ടെത്തൽ.
പുൽമേടുകൾ, പാറക്കൂട്ടങ്ങൾ, മരങ്ങളുടെ വേരിനോട് ചേർന്നുമാണ് ഇവയെ കണ്ടെത്തിയത്. പൂക്കുല രൂപമാണ് സസ്യത്തിന്റെ സവിമുത്തങ്ങ പുല്ലുവര്‍ഗത്തില്‍പ്പെട്ട പുതിയ സസ്യത്തെ ജില്ലയിൽ കണ്ടെത്തി. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഭൂപ്രദേശത്താണ് പുതിയ സസ്യസാന്നിധ്യം സ്ഥിരീകരിച്ചത്. ശേഷത. ലോകമെമ്പാടും 300–320 സ്‌പീഷീസുകൾ ഉൾപ്പെടുന്ന ഫിംബ്രിസ്റ്റൈലിസ് ജനുസിൽപ്പെട്ട ഈ സസ്യം, ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ള 125 സ്പീഷീസുകളിൽ ഉൾപ്പെട്ടു. എറണാകുളം മാലിയങ്കര എസ്എൻഎം കോളേജിലെ ബോട്ടണി റിസർച്ച് അഡ്വൈസർ പ്രൊഫ. സുനിൽ, സിഎസ്ഐആർ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ എം പ്രഭുകുമാർ, എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം സലിം, ജിതിൻ, വിദ്യാർഥി സിദ്ധാർഥ് എന്നിവരടങ്ങിയ ഗവേഷകസംഘമാണ് സസ്യത്തെ കണ്ടെത്തിയത്.










0 comments