ad
Deshabhimani

print edition ഫണ്ടെവിടെ വീടെവിടെ കോൺഗ്രസേ... വൈറൽപാട്ടിൽ വിഷു തൂക്കി നിയ

NIYA CONGRESS ELECTION PARODY SONG

അച്ഛൻ ശരത്തിനും അമ്മ ശിൽപ്പയ്ക്കും സഹോദരി ദിയക്കുമൊപ്പം നിയ (ശരത്തിന്റെ കെെയിൽ)

വെബ് ഡെസ്ക്

Published on Apr 20, 2026, 12:12 AM | 1 min read

മുഹമ്മ (ആലപ്പുഴ): ‘മുപ്പത്തിമുക്കോടി ഫണ്ടുകളെല്ലാം പറ്റിച്ചെടുത്തൊരു കോൺ​ഗ്രസിതല്ലേ...’ വൈറലായ ഗാനം തെരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ടും മലയാളികളുടെ നാവിൻതുമ്പിൽനിന്ന്‌ മാഞ്ഞിട്ടില്ല. നാലുവയസുള്ള മുഹമ്മക്കാരി നിയയ്‌ക്കും (മിന്നു) പാട്ട്‌ കാണാപ്പാഠമാണ്‌. ‘ഫണ്ടെവിടെ, വീടെവിടെ കോൺഗ്രസേ, നിങ്ങൾ പിരിച്ചതല്ലേ...’– പാട്ടും പാടിയായിരുന്നു മുഹമ്മ തുരുത്തൻകവലയ,ക്ക്‌ സമീപം ശ്രീരാഗം വീട്ടിൽ സി എസ് ശരത് -– ശിൽപ്പ ദമ്പതികളുടെ മകൾ നിയയുടെ വിഷു ആഘോഷം.


കമ്പിത്തിരി കത്തിച്ച് പാട്ടുംപാടി നിയ ചുവടുവച്ചപ്പോൾ അമ്മ ശിൽപ്പയാണ്‌ വീഡിയോ എടുത്ത് ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌തത്‌. ‘കോൺഗ്രസുകാർക്ക് ഇലക്ഷൻ കഴിഞ്ഞ് വന്ന വിഷുവായിട്ട് കൈനീട്ടം തന്നില്ല എന്നു പറയരുത്’ എന്ന കമന്റോടെ മുൻമന്ത്രി എം എം മണി ഫെയ്‌സ്ബുക്കിൽ വീഡിയോ പങ്കുവച്ചതോടെ നാലുവയസുകാരിയുടെ വിഷു ആഘോഷം വൈറലായി. അമ്മയുടെ ഫോണിൽനിന്നാണ്‌ പാട്ട്‌ കേട്ടുപഠിച്ചതെന്ന്‌ നിയ പറയുന്നു.


ആസാദ്‌ മെമ്മോറിയൽ പഞ്ചായത്ത്‌ എൽപി സകൂളിലെ എൽകെജി വിദ്യാർഥിനിയാണ്. അച്ഛൻ ശരത് ഡിവൈഎഫ്ഐ സി കെ വാസു യൂണിറ്റ് വൈസ്‌പ്രസിഡന്റും അമ്മ ശിൽപ്പ ജനാധിപത്യ മഹിള അസോസിയേഷൻ കൊച്ചനാകുളങ്ങര യൂണിറ്റ് സെക്രട്ടറിയുമാണ്. ആസാദ്‌ മെമ്മോറിയൽ എൽപി സ്‌കൂളിലെ ഒന്നാം ക്ലാസുകാരി ദിയ സഹോദരിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home