വാട്‌സാപ്പ് ഡിലീറ്റ് ചെയ്ത ആറുവയസ്സുകാരിയെ അമ്മ മർദിച്ചു

നെയ്യാറ്റിൻകര: മൊബൈൽ ഫോണിലെ വാട്‌സാപ്പ് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്ത ആറുവയസ്സുകാരിയെ അമ്മ മർദിച്ചു. ഗുരുതര പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദിയൻകുളങ്ങര സ്വദേശിനിയെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളി ഉച്ചയോടെയാണ് സംഭവം. മുഖത്ത് ഗുരുതര പരിക്കേറ്റ കുട്ടിയെ കട്ടിലിൽനിന്ന് വീണതാണെന്ന് പറഞ്ഞ് അമ്മയും ബന്ധുക്കളും ചേർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പരിക്കിൽ സംശയം തോന്നിയ ഡ്യൂട്ടി ഡോക്ടർ അന്വേഷിച്ചപ്പോഴാണ് അമ്മ മർദിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ മുഖത്തേറ്റ മുറിവുകൾ ആഴത്തിലുള്ളതായതിനാൽ പ്രാഥമിക ചികിത്സ നൽകി, വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര പൊലീസ് ശോഭയെ കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്തിട്ടുണ്ട്.








0 comments