ad
Deshabhimani

നാട്ടിൽ ജലക്ഷാമം; മന്ത്രിക്ക് വാട്ടർ സല്യൂട്ട്

Kerala minister water salute
വെബ് ഡെസ്ക്

Published on May 23, 2026, 11:12 AM | 1 min read

കോട്ടയം : വേനൽക്കാലത്ത് സംസ്ഥാനത്ത് പലയിടങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നതിനിടെ വെള്ളം പാഴാക്കി മന്ത്രിക്ക് വാട്ടർ സല്യൂട്ട്. ജലവിഭവ മന്ത്രി മോൻസ് ജോസഫിനെയാണ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചത്. കോട്ടയം കോടിമതയിൽ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം. ടാങ്കറിലെത്തിച്ച വെള്ളം ചീറ്റിയാണ് പ്രവർത്തകർ മോൻസിനെ സ്വീകരിച്ചത്. കുടിവെള്ളം എന്ന് രേഖപ്പെടുത്തിയിട്ടുള്ള ടാങ്കറിലെത്തിച്ച വെള്ളം ഹോസ് വഴി ചീറ്റിക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെ ശരീരത്തിലേക്കാണ് വെള്ളം തെറിച്ചുവീണത്.


വേനൽ രൂക്ഷമായതോടെ സംസ്ഥാനത്ത് പലയിടത്തും ആവശ്യത്തിന് ജലം ലഭ്യമാകാത്ത സാഹചര്യമുണ്ടായിരുന്നു. പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. ഈ സാഹചര്യത്തിലാണ് ജലവിഭവ മന്ത്രിയുടെ കൺമുന്നിൽ തന്നെ ജലം പാഴാക്കിക്കളയുന്നത്. അനാവശ്യമായി വെള്ളം ഒഴുക്കിക്കളയുന്നതു കണ്ടിട്ടും മന്ത്രി പ്രവർത്തകരെ തടഞ്ഞില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home