പതിവിലും നേരത്തെ സിലിണ്ടർ തീർന്നു; പരിശോധിച്ചപ്പോൾ ഗ്യാസല്ല, വെള്ളം!

സിലിണ്ടറിൽനിന്ന് വെള്ളം പുറത്തേക്ക് വരുന്നു | Screengrab
നെടുമ്പാശേരി: എണറാകുളം നെടുമ്പാശേരിയിൽ പാചകവാതക സിലണ്ടറിൽ വെള്ളം കണ്ടെത്തി. കപ്രശേരി സ്വദേശി അനിലിന് ലഭിച്ച സിലിണ്ടറിലാണ് വെള്ളം കണ്ടെത്തിയത്. പുതിയ സിലിണ്ടർ പതിവിന് വിപരീതമായി വേഗം തീർന്നതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഉള്ളിൽനിന്നും വെള്ളം പുറത്തേക്ക് വന്നത്.
ടാക്സി ഡ്രൈവറാണ് അനിൽഡ. പുതിയ സിലിണ്ടർ വാങ്ങിയാൽ സാധാരണയായി നാൽപത് ദിവസത്തോളം വീട്ടിൽ ഉപയോഗിക്കാനാകുമായിരുന്നു. എന്നാൽ ഇത്തവണ 19 ദിവസം കഴിഞ്ഞതോടെ ഗ്യാസ് തീർന്നു. ഇതിൽ സംശയം തോന്നിയപ്പോൾ പരിശോധിക്കുകയായിരുന്നു. സിലണ്ടറിന്റെ പിസ്റ്റണ്‍ ആണി ഉപയോഗിച്ച് താഴ്ത്തി നോക്കിയപ്പോള്‍ സിലണ്ടറില്‍നിന്നും വെള്ളം പുറത്തേക്കുവന്നു.
ഇന്ത്യൻ ഓയിൽ കോർപറേഷന്റേതാണ് സിലിണ്ടർ. പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് അനിൽ പറഞ്ഞു.











0 comments