ad
Deshabhimani

ശബരിമലയിലെ മാലിന്യസംസ്‌കരണം: ശുചിത്വ മിഷന് സർക്കാരിന്റെ ആദരം

 Suchitwa Mission
വെബ് ഡെസ്ക്

Published on Jan 26, 2025, 02:05 AM | 1 min read

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് മികച്ചനിലയിൽ മാലിന്യസംസ്‌കരണം നടത്തിയ ശുചിത്വ മിഷനെ സർക്കാർ ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ ആദരം മന്ത്രി വി എൻ വാസവനിൽനിന്ന് ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ യു വി ജോസ് ഏറ്റുവാങ്ങി. സന്നിധാനവും പമ്പയും കൂടാതെ തീർഥാടകർ എത്തുന്ന എല്ലാ ഇടങ്ങളിലും മാലിന്യം ശാസ്‌ത്രീയമായി കൈകാര്യം ചെയ്യുന്നതിൽ ശുചിത്വ മിഷൻ വിജയിച്ചുവെന്ന്‌ മന്ത്രി പറഞ്ഞു. തീർഥാടകരുടെ കൈവശമുള്ള പ്ലാസ്റ്റിക് കവറുകൾക്ക് പകരം മുപ്പതിനായിരം തുണിസഞ്ചി നൽകി.


മാലിന്യം വലിച്ചെറിയരുതെന്നതുൾപ്പെടെയുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പോക്കറ്റ് കാർഡുകളും വിതരണം ചെയ്‌തു. ഹിന്ദിയിലും ഇംഗ്ലീഷിലും പുറമേ വിവിധ തെന്നിന്ത്യൻ ഭാഷകളിലുള്ള സന്ദേശങ്ങളും പ്രചരിപ്പിക്കാനായി. മാലിന്യം വലിച്ചെറിയുകയെന്ന പ്രവണതയിൽനിന്ന് ബഹുഭൂരിപക്ഷം തീർഥാടകരെയും പിന്തിരിപ്പിക്കാൻ ഇത് സഹായിച്ചതായി ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ്‌ ഡയറക്‌ടർ യു വി ജോസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home