Deshabhimani

ജോ​ലി ക​ഴി​ഞ്ഞ് മടങ്ങിയ വീട്ടമ്മ ​കട​ന്ന​ൽ​ക്കു​ത്തേ​റ്റ് മ​രി​ച്ചു

kadanna
വെബ് ഡെസ്ക്

Published on Sep 29, 2026, 12:24 PM | 1 min read

കൊച്ചി: ജോ​ലി ക​ഴി​ഞ്ഞ് തി​രി​കെ മ​ട​ങ്ങു​ന്ന​തി​നി​ടെ ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. എ​റ​ണാ​കു​ളം മ​ണീ​ട് ഏ​ഴ​ക്ക​ര​നാ​ട് കു​ഴി​ക്കാ​ട്ടി​ൽ ശാ​ന്ത കു​മാ​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്.കടന്നൽകുത്തേറ്റ ഉ​ട​ൻ ത​ന്നെ ശാ​ന്ത​യെ ആ​ദ്യം രാ​മ​മം​ഗ​ലം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും അ​വി​ടെ ​നി​ന്ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഭ​ർ​ത്താ​വ്: കു​മാ​ര​ൻ​കു​ട്ടി. മ​ക്ക​ൾ: ശ്യാം (​ഡ്രൈ​വ​ർ, മ​ണീ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), ശ്യാ​മ. മ​രു​മ​ക്ക​ൾ: നീ​തു, അ​രു​ൺ.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home