ad
Deshabhimani

നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു

wasp
വെബ് ഡെസ്ക്

Published on Apr 03, 2026, 03:46 PM | 1 min read

കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്നാട് വണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റു. പത്തോളം പേർക്ക് കുത്തേറ്റതായാണ് വിവരം.


ഉടുമ്പൻചോലയിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് കടന്നൽ ആക്രമണമുണ്ടായത്. രാവിലെ 11ഓടെ തോട്ടത്തിൽ മരുന്ന് തളിക്കുമ്പോഴാണ് തൊഴിലാളികൾക്ക് നേരെ കടന്നൽ കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.


ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടന്നൽ കുത്തേറ്റ മറ്റ് തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home