print edition വഖഫ്: യുഡിഎഫിന് നിലപാടില്ലാത്തത് ആശങ്ക: ജമാഅത്ത് കൗൺസിൽ

തിരുവനന്തപുരം : വഖഫ് വിഷയത്തിൽ യുഡിഎഫ് കൃത്യമായ നിലപാട് വ്യക്തമാക്കാത്തത് സമുദായത്തെ ആശങ്കയിലാക്കുന്നെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം. വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും അവകാശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര–സംസ്ഥാന ചർച്ചകളിലും നിയമനിർമാണ നീക്കങ്ങളിലും പരസ്യമായ ഉറപ്പുനൽകാൻ യുഡിഎഫ് നേതൃത്വം മടിക്കുകയാണ്. ഗൗരവം ഉൾക്കൊണ്ട് നിലപാട് പരസ്യമായി പ്രഖ്യാപിക്കാനും ആവശ്യമായ രാഷ്ട്രീയ- നിയമ ഇടപെടലുകൾ നടത്താനും യുഡിഎഫ് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അധ്യക്ഷനായി. ദുബായ് ചാപ്റ്റർ ചെയർമാൻ എം എ സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയറ്റ് അംഗങ്ങളായ മുഹമ്മദ് ബഷീർ ബാബു, പി സയ്യിദലി, വിഴിഞ്ഞം ഹനീഫ്, അഹമ്മദ് മാമൻ മലപ്പുറം, എൻ ഇ അബ്ദുസലാം കളമശേരി, മാള എ എ അഷ്റഫ്, ബഷീർ തേനമാക്കൾ, ബീമാപള്ളി സക്കീർ എന്നിവർ സംസാരിച്ചു.










0 comments