ad
Deshabhimani

print edition ആൾക്കൂട്ടക്കൊല: നിർണായക ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷക സംഘം

walayar mob lynching
വെബ് ഡെസ്ക്

Published on Jan 01, 2026, 03:36 AM | 1 min read

വാളയാർ: അട്ടപ്പള്ളത്തെ ആൾക്കൂട്ടക്കൊലയിൽ നിർണായക ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷക സംഘം. ഛത്തീസ്ഗഢ്‌ സ്വദേശി രാംനാരായണൻ ഭാഗേലിനെ പ്രതികൾ വിചാരണ ചെയ്‌ത് മർദിക്കുന്ന ദൃശ്യങ്ങളാണ് അന്വേഷകസംഘത്തിന് ലഭിച്ചത്. രാംനാരായണൻ കൊല്ലപ്പെട്ടതിനുപിന്നാലെ ദൃശ്യങ്ങളും മൊബൈൽ ഫോണും നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള എസ്ഐടി ഇത്‌ കണ്ടെത്തി മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത്‌ ദൃശ്യങ്ങൾ വീണ്ടെടുത്തെന്നാണ് വിവരം. ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ പ്രതിചേർക്കും. അതേസമയം മർദനത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽപ്പേരെ പ്രത്യേക അന്വേഷക സംഘം അടുത്ത ദിവസങ്ങളിൽ പിടികൂടിയേക്കും. പലയിടങ്ങളിലായി ഒളിവിൽക്കഴിയുന്ന ഏഴുപേർക്കായി പൊലീസ് നീക്കം ശക്തമാക്കി. കേസിൽ നേരത്തെ എട്ടുപേർ അറസ്‌റ്റിലായിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി എം ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home