വാളയാറിൽ 12 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

പ്രതികളുമായി എക്സൈസ് സംഘം
വാളയാർ: വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ 12 കിലോ കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ പിടികൂടി. ഒഡീഷ സ്വദേശികളായ മാത്യു നായിക് (19), രുദ്ര പ്രതാപ് മാലിക് (18) എന്നിവരെയാണ് പിടികൂടിയത്. തമിഴ്നാട് ട്രാൻസ്പോർട്ട് ബസിലാണ് ഇരുവരും കഞ്ചാവ് കടത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ ജിത്തുകിരണിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ കെ സി രൂപേഷ്, എ കെ സുകേഷ്, ആർ എസ് സുരേഷ്, സദാനന്ദ കമ്മത്ത്, കെ പ്രസാദ്, വി കെ ബിജു, ആർ സുഭാഷ്, എ എ അരുൺ, അനൂപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പെരുമ്പാവൂരിൽ കഞ്ചാവുമായി ബംഗാൾ സ്വദേശികളും പിടിയിലായി. ബംഗാൾ മൂർഷിദബാദ് സ്വദേശി മലയ്ക്കുൾ ഷേക്കാണ് (24) പിടിയിലായത്. ഇയാളിൽനിന്ന് 1.599 കിലോ കഞ്ചാവ് കസ്റ്റഡിയിലെടുത്തു. മുടിക്കൽ ചെറുവേലിക്കുന്ന് ഭാഗത്തുനിന്നാണ് മലയ്ക്കുൾ ഷേക്ക് പിടിയിലായത്. കോടതി റിമാൻഡ് ചെയ്തു. കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ബിനു, പെരുമ്പാവൂർ റേഞ്ച് ഇൻസ്‌പെക്ടർ കെ പി പ്രമോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി എം നവാസ്, എം ആർ രാജേഷ്, ടി സനൂപ്, എബിൻ പി പൗലോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.











0 comments