ad
Deshabhimani

'വ്യവസായ കേരളം'നൂറാം പതിപ്പ് പുറത്തിറങ്ങി; പ്രകാശനം നിർവഹിച്ച് മന്ത്രി പി രാജീവ്

vyavasaya keralam
വെബ് ഡെസ്ക്

Published on Mar 08, 2026, 09:44 PM | 1 min read

തിരുവനന്തപുരം : വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഓൺലൈൻ വാർത്താ പത്രിക 'വ്യവസായ കേരള'ത്തിന്റെ നൂറാം പതിപ്പ് പുറത്തിറക്കി. വ്യവസായ മന്ത്രി പി രാജീവ് പതിപ്പ് പ്രകാശനം ചെയ്തു. 2021 സെപ്റ്റംബർ 15നാണ് വ്യവസായ കേരളത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്.


മാസത്തിൽ രണ്ടു പ്രാവശ്യം പുറത്തിറങ്ങുന്ന വാർത്താ പത്രികയാണ് വ്യവസായ കേരളം. വ്യവസായ സൗഹാർദ കേരളത്തിന്റെ വാർത്തകളും വിശേഷങ്ങളും ഓൺലൈൻ ന്യൂസ് ലെറ്ററിലൂടെ അന്നുമുതൽ ഇന്ന് വരെ പൊതുജനങ്ങളെ അറിയിക്കുന്നുണ്ട് വ്യവസായ കേരളം. 2026 മാർച്ച് 6ന് എറണാകുളത്ത് സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിച്ച ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കോൺക്ലേവ് പരിപാടിയിലാണ് 'വ്യവസായ കേരള'ത്തിന്റെ 100ാം പതിപ്പ് പുറത്തിറക്കിയത്.


സർക്കാരിന്റെ വാണിജ്യ - വ്യവസായ നയങ്ങളും പദ്ധതികളും വ്യവസായികൾക്കിടയിൽ എത്തിക്കുക എന്നതാണ് 'വ്യവസായ കേരള'ത്തിന്റെ ലക്ഷ്യം. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ, അറിയിപ്പുകൾ, പരിപാടികൾ, സംരംഭക സഹായ പദ്ധതികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ, സംരംഭക സൗഹാർദ നടപടികൾ എന്നിങ്ങനെ വിശദവിവരങ്ങൾ എന്നിങ്ങനെയെല്ലാം വ്യവസായ കേരളത്തിലുണ്ട്. ഡിജിറ്റലായി പുറത്തിറക്കുന്ന വാർത്ത പത്രിക വ്യവസായ വാണിജ്യ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലും, വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലും ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home