ad
Deshabhimani

print edition വി എസ്‌ ശിൽപ്പം ഒരുങ്ങുന്നു

VS Achuthanandan

വി എസ് അച്യുതാനന്ദന്റെ ശിൽപ്പം നിർമാണം വിലയിരുത്താൻ മകൻ അരുൺകുമാർ പയ്യന്നൂരിൽ ശിൽപ്പി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Jul 19, 2026, 12:01 AM | 1 min read

പയ്യന്നൂർ: സിപിഐ എമ്മിന്റെ സ്ഥാപക നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ശിൽപ്പം ഒരുങ്ങുന്നു കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ശിൽപ്പി ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ് ശിൽപ്പം ഒരുങ്ങുന്നത്. ആലപ്പുഴയിൽ വി എസിന്റെ വീട്ടിലേക്കാണ് മൂന്നര അടി ഉയരമുളള അർദ്ധകായ ശിൽപ്പം ഫൈബർ ഗ്ലാസിൽ വെങ്കലനിറംപൂശി തയ്യാറാക്കുന്നത്.


ചിരിക്കുന്ന മുഖത്തോടെ ആൾക്കാരെ നോക്കുന്ന രീതിയിലാണ് രൂപകൽപന. വി എസിന്റെ മകൻ അരുൺകുമാർ കളിമണ്ണിൽ നിർമിച്ച ശിൽപ്പം വിലയിരുത്താൻ കാനായിയിലെ പണിപ്പുരയിലെത്തി നിർദ്ദേശങ്ങൾ നൽകി. വി എസിന്റെ ഒന്നാം ചരമ ദിനമായ 21ന് ആലപ്പുഴയിലെ വീട്ടിൽ ശിൽപ്പം സ്ഥാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home