print edition പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് വി എസിന്റെ കുടുംബം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കില്ലെന്ന് മകൻ വി എ അരുൺകുമാർ പറഞ്ഞു. ‘‘പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. അത് അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു. ഇത്തരം ഔദ്യോഗിക പുരസ്കാരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനംചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാർടിയുടെ തീരുമാനങ്ങളെയും ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെപ്പിടിച്ചിരുന്നു. അച്ഛന്റെ ആദർശങ്ങൾക്കും പാർടിയുടെ നിലപാടുകൾക്കും ഒപ്പമാണ് കുടുംബത്തിന്റെ തീരുമാനം’’– വി എ അരുൺകുമാർ വ്യക്തമാക്കി.









0 comments