ad
Deshabhimani

print edition ഏരിയ കേന്ദ്രങ്ങളിൽ റാലി; വി എസ്‌ അനുസ്‌മരണം 
നാളെ

V S Achuthanandan
വെബ് ഡെസ്ക്

Published on Jul 20, 2026, 12:01 AM | 1 min read

ആലപ്പുഴ: സിപിഐ എം സ്ഥാപിതനേതാവും കേരളത്തിന്റെ സമരസൂര്യനുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികദിനം ചൊവ്വാഴ്‌ച സമുചിതമായി ആചരിക്കും. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാകയുയർത്തിയും സമ്മേളനങ്ങൾ ചേർന്നും സ്‌മരണപുതുക്കും. ഏരിയ കേന്ദ്രങ്ങളിൽ റാലിയുണ്ടാകും.


വി എസ്‌ അന്ത്യവിശ്രമംകൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ രാവിലെ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും വൈകിട്ട്‌ ഏരിയകളിൽ റാലികളും നടക്കും. പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ്‌ ഐസക്‌, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ ആലപ്പുഴയിൽ പങ്കെടുക്കും.


അരൂരിൽ പി രാജീവ്‌, ചേർത്തലയിൽ സി എൻ മോഹനൻ, കഞ്ഞിക്കുഴിയിൽ എം സ്വരാജ്‌, ഹരിപ്പാട്‌ എം വി ജയരാജൻ, കാർത്തികപ്പള്ളിയിൽ വി എൻ വാസവൻ, കായംകുളത്ത്‌ പുത്തലത്ത്‌ ദിനേശൻ, മാവേലിക്കരയിൽ പി കെ ബിജു, ചാരുംമൂട്‌ കെ കെ ശൈലജ, ചെങ്ങന്നൂരിൽ കെ എൻ ബാലഗോപാൽ, മാന്നാറിൽ കെ എസ്‌ സലീഖ എന്നിവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home