print edition വി എസ് ദിനം നാളെ

തിരുവനന്തപുരം: സമരകേരളത്തിന്റെ നായകൻ വി എസ് അച്യുതാനന്ദന് ചൊവ്വാഴ്‌ച നാടാകെ സ്‌മരണാഞ്ജലിയർപ്പിക്കും. പാർടി ഓഫീസുകൾ അലങ്കരിച്ചും രക്തപതാകയുയർത്തിയും സമ്മേളനങ്ങൾ ചേർന്നും സ്‌മരണപുതുക്കും. ആലപ്പുഴ ജില്ലയിൽ ഏരിയാ കേന്ദ്രങ്ങളിൽ റാലിയുമുണ്ടാകും.
വി എസ് അന്ത്യവിശ്രമംകൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ രാവിലെ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും വൈകിട്ട് റാലിയും നടക്കും.
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എന്നിവർ ആലപ്പുഴയിൽ പങ്കെ ടുക്കും.










0 comments