ad
Deshabhimani

തദ്ദേശ വോട്ടർ 
പട്ടികയിൽ 
ഇന്നുമുതൽ 
പേരു ചേർക്കാം

voters list updation
വെബ് ഡെസ്ക്

Published on Sep 29, 2025, 02:45 AM | 1 min read


തിരുവനന്തപുരം

​തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ തിങ്കളാഴ്‌ച മുതൽ പേര്‌ ചേർക്കാം. കരട്‌ പട്ടികയിൽ എല്ലാ വോട്ടർമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ ഉണ്ടാകും. രണ്ടിന്‌ പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. ഇതിൽ 2,83,12,458 വോട്ടർമാരുണ്ടാകും. പ്രവാസി വോട്ടർപ്പട്ടികയിൽ 2087 പേരുമുണ്ട്‌.


പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്കാണ്‌ അവസരം. വിവരങ്ങൾ തിരുത്താനും വാർഡ്‌ മാറ്റാനും പേര് ഒഴിവാക്കാനും അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റിൽ ഓണ്‍ലൈനായി സമർപ്പിക്കണം. ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം. അന്തിമ പട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home