കരട് പട്ടിക ; വോട്ട് ചേർക്കാൻ 3.67 ലക്ഷം അപേക്ഷ

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര് ഉൾപ്പെടുത്താൻ ഇതുവരെ ലഭിച്ചത് 3,67,548 അപേക്ഷ. തിരുത്തലിന് 2939 അപേക്ഷയും സ്ഥാനംമാറ്റാൻ 21,678 അപേക്ഷയും ലഭിച്ചു. പേര് ഒഴിവാക്കാൻ 17,281 അപേക്ഷയാണ് ലഭിച്ചത്. ആഗസ്‌ത് ഏഴുവരെ പേരു ചേർക്കാനും തിരുത്താനും അവസരമുണ്ട്. 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
വോട്ടർപട്ടികയിൽ പേരുചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in വെബ്-സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഹിയറിങ്ങിന് ഹാജരാകണം. ഓൺലൈൻ മുഖേന അല്ലാതെ നിർദ്ദിഷ്ട ഫോറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.










0 comments