Deshabhimani

'ഓർമക്കുറവ് ബി അശോകിന്'; യുഡിഎഫ് കാലത്തെ കരാറിനെതിരായ കത്ത് പുറത്ത്

V K SANOJ KSEB ASHOK LETTER
വെബ് ഡെസ്ക്

Published on Sep 12, 2026, 10:49 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയില്‍ എൽഡിഎഫ് സർക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമങ്ങൾ. ഇത് തെളിവുസഹിതം പൊളിച്ചടുക്കുകയാണ് വി കെ സനോജ് എംഎൽഎ. യുഡിഎഫ് കാലത്ത് ഒപ്പുവച്ച 465 MW ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയത് സംബന്ധിച്ചാണ് ഇപ്പോഴത്തെ വിവാദം.


കരാർ റദ്ദാക്കിയതിൽ ഉദ്യോഗസ്ഥ വീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവിന്റെ വിമർശനം ഓർമ്മപ്പിശക് കൊണ്ടാകാം എന്നുമുള്ള ഡോ. ബി അശോകിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സനോജ് എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്. 2022 ജൂലൈ 16ന് കെഎസ്ഇബി ചെയർമാനായിരുന്ന ഡോ. ബി അശോക് കരാറിനെതിരായി സർക്കാരിന് എഴുതിയ കത്ത് പങ്കുവച്ചായിരുന്നു സനോജിന്റെ മറുപടി. 465 MW വൈദ്യുതി വാങ്ങൽ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട് പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്. കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്:


  • 465 MW വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട നടപടികളിൽ ഗുരുതരമായ നടപടിക്രമ പ്രശ്നങ്ങളുണ്ടെന്ന്.

  • ടെൻഡർ നടപടിയിലെ വ്യതിയാനങ്ങൾ പിന്നീട് അംഗീകരിക്കുന്നത് ശരിയല്ലെന്ന്.

  • ഈ കരാറുകൾക്ക് പിന്നിൽ ഉണ്ടായിരുന്ന നടപടിക്രമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന്.

  • കരാർ തുടരുന്നതാണ് ഏക മാർഗമെന്ന വാദം ശരിയല്ലെന്ന്.

  • കരാർ മുന്നോട്ട് കൊണ്ടുപോകാതിരുന്നാലും ഹ്രസ്വകാല/ഇടക്കാല കരാറുകൾ വഴി വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെന്ന്.

  • കൽക്കരി ക്ഷാമമോ താൽക്കാലിക വൈദ്യുതി പ്രതിസന്ധിയോ ചൂണ്ടിക്കാട്ടി നേരത്തെ ഉണ്ടായ നടപടിക്രമ വീഴ്ചകൾ പിന്നീട് ശരിവയ്ക്കാനാകില്ലെന്നും.



അന്ന് ഇതെല്ലാം എഴുതിയതും “കരാർ പുനഃപരിശോധിക്കണം” എന്ന് പറഞ്ഞ ആൾ ഇന്ന് പറയുന്നത് “ഉദ്യോഗസ്ഥ വീഴ്ചയൊന്നുമില്ല”എന്നാണെന്നും സനോജ് ഫേസ്ബുക്കിൽ കുറിച്ചു. അന്ന് “മറ്റു മാർഗങ്ങളിലൂടെ വൈദ്യുതി ലഭിക്കും” എന്ന് സർക്കാരിനെ ബോധ്യപ്പെടുത്തിയ ആൾ ഇന്ന് കരാർ റദ്ദാക്കിയതിന്റെ പേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. അപ്പോൾ ഓർമ്മപ്പിശക് പിണറായി വിജയനാണോ? എന്നും സനോജ് ചോദിച്ചു.


പിണറായി വിജയന് ഓർമ്മപ്പിശകാണെന്ന് പറയുന്നതിന് മുമ്പ്, സ്വന്തം ഒപ്പിട്ട കത്ത് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. ചരിത്രത്തിന് ഓർമ്മയുണ്ട്, രേഖകൾക്കും ഓർമ്മയുണ്ട്,പക്ഷേ ചിലപ്പോൾ രേഖ എഴുതിയ ആളുകൾക്ക് മാത്രം ഓർമ്മ നഷ്ടപ്പെടുമെന്നും സനോജ് കുറിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home