Deshabhimani

print edition മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ; സർക്കാർ അനാസ്ഥയ്ക്കെതിരെ പ്രക്ഷോഭം: വി കെ സനോജ്

ജോണിന്റെ മകൾ ജിജിയോട് ഡിവെെഎഫഎഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്  വിവരങ്ങൾ ചോദിച്ചറിയുന്നു
വെബ് ഡെസ്ക്

Published on Aug 08, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിലെ സർക്കാർ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കഴിഞ്ഞ എട്ടുദിവസമായി വിവിധ തീരങ്ങളിൽ കടലിൽ കാണാതായ മനുഷ്യർക്കായി കുടുംബങ്ങൾ കരയിൽ കാത്തിരിക്കുകയാണ്. ദുരന്തഘട്ടത്തിൽ ഫിഷറീസ് മന്ത്രിയെ കാണാൻപോലുമില്ലെന്ന്‌ സനോജ് പറഞ്ഞു.

തിരുവനന്തപുരം അഞ്ചുതെങ്ങിൽ കാണാതായ ഷിജിന്റെ കുടുംബം റോഡിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നു.


കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ, തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ സത്യഗ്രഹം നടത്തേണ്ടി വന്നു. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകൾ, തിരച്ചിൽ കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസാരിച്ചതിന്റെ പേരിൽ കോൺഗ്രസുകാരുടെ സൈബർ ആക്രമണത്തിന് ഇരയാകുന്നു. കഴിഞ്ഞ 10 വർഷമായി ട്രോളിങ്‌ നിരോധനകാലത്ത് നൽകിയിരുന്ന സൗജന്യ റേഷനും ധനസഹായവും ഈ വർഷം മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല.


ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ല. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്ന കാര്യത്തിലെ സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം. ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നടപടികൾ സ്വീകരിക്കണമെന്ന്‌ വി കെ സനോജ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home