ad
Deshabhimani

വർഷങ്ങളോളം അധികാര കസേരയിൽ ഇരുന്നിട്ടും സീറ്റിനായി കടിപിടി

എൽഡിഎഫ് സ്ഥാനാർഥി വി കെ സനോജിന് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക കൈമാറി ബെന്യാമിൻ

V K Sanoj

തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക എഴുത്തുകാരന്‍ ബെന്യാമിന്‍ വി കെ സനോജിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Mar 19, 2026, 05:15 PM | 1 min read

മട്ടന്നൂർ: മട്ടന്നൂർ നിയോജക മണ്ഡലം എൽഎഡിഎഫ് സ്ഥാനാർഥി വി കെ സനോജിന് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക നൽകി എഴുത്തുകാരൻ ബെന്യാമിൻ. മട്ടന്നൂർ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് ബൈന്യാമിൻ തുക കൈമാറിയത്. മൂന്നാംതവണ അധികാരത്തിൽ വന്നാൽ സിപിഐ എം തകർന്നുപോകുമെന്ന വാദം കൗതുകകരമാണെന്ന് അദ്ദേഹം പറയുന്നു.


ഇവിടെ 25 വർഷം എം എൽ എയായവരും 35 വർഷം എം പിയായവരും ഭരണത്തിൽനിന്ന് ഇറങ്ങുകയേയില്ല എന്നു പറഞ്ഞുകൊണ്ട് ഡൽഹിയിൽ തുടങ്ങിയ അടി ഇനിയും അവസാനിച്ചിട്ടില്ല. അവർക്കാർക്കുമില്ലാത്ത അഹങ്കാരം എൽഡിഎഫിലെ പ്രവർത്തകർക്കും എം എൽ എമാർക്കും ഉണ്ടാകുമെന്ന വികലമായ കാഴ്ചപ്പാട് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു.


എൽ ഡി എഫിനെ താഴെയിറക്കിയിട്ട് 650-ലധികം എം പിമാരെയും എം എൽ എമാരെയും ബിജെപിക്ക് സംഭാവന ചെയ്ത പാർടിയെയും മുന്നണിയെയും അധികാരത്തിലേറ്റൂവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത് സൂപ്പർഫാസ്റ്റ് ബസിനെ താഴെയിറക്കി കട്ടപ്പുറത്തുള്ള ബസ് ഓടിക്കാൻ ശ്രമിക്കുന്നതിന് തുല്യമാണെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home