Deshabhimani

print edition വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖത്തിന് കല്ലിട്ടു

vizhinjam.
വെബ് ഡെസ്ക്

Published on Oct 10, 2026, 12:35 AM | 1 min read

തിരുവനന്തപുരം : വിഴിഞ്ഞത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മത്സ്യബന്ധന തുറമുഖത്തിന്‌ കല്ലിട്ടു. നിലവിലെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ അധ്യക്ഷനായി.


അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിർമാണം കാരണം യാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വന്നതിലൂടെ അധിക ഇന്ധനം ചെലവായതിനുള്ള നഷ്ടപരിഹാരവും വിതരണം ചെയ്തു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായുള്ള കൺസഷൻ കരാറിലെ വ്യവസ്ഥകളുടെ ഭാഗമായി സർക്കാർ ഫണ്ടഡ് വർക്കായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡാണ് 260 കോടി രൂപ ചെലവിൽ പുതിയ തുറമുഖം നിർമിക്കുന്നത്.


235 മീറ്റർ നീളമുള്ള പുലിമുട്ട്, 340 മീറ്റർ നീളമുള്ള ഫിഷ് ലാൻഡിങ്‌ വാർഫ്, 400 മീറ്റർ നീളമുള്ള റിക്ലമേഷൻ ബണ്ട് എന്നിവയാണ് കടൽഭാഗത്ത് നിർമിക്കുന്നത്. കരഭാഗത്ത് രണ്ട് അത്യാധുനിക ലേല ഹാളുകൾ, ലോഡിങ്‌ ഏരിയകൾ, 12,285 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഇന്റർലോക്ക് പാകിയ പാർക്കിങ് കേന്ദ്രം, ഒരു കിലോമീറ്റർ ആഭ്യന്തര റോഡ്, പാലം, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, കാന്റീൻ, വല നന്നാക്കൽ ഷെഡ്, ഗിയർ ഷെഡ്, ശുചിമുറി സമുച്ചയം, ഹൈമാസ്റ്റ് ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home