print edition വിഷു ബമ്പർ നറുക്കെടുപ്പ് 23ന്

തിരുവനന്തപുരം : 12 കോടി രൂപ ഒന്നാംസമ്മാനം ലഭിക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് 23-ന് പകൽ രണ്ടിന്. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനമുണ്ടാകും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക്. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറ് പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം ആറ് പരമ്പരകൾക്കും. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.










0 comments