വിജയ് ടിവികെ മുഖ്യമന്ത്രി സ്ഥാനാർഥി

ചെന്നെെ: തമിഴക വെട്രി കഴകം മുഖ്യമന്ത്രി സ്ഥാനാർഥിയായി പാര്‍ട്ടി അധ്യക്ഷന്‍ വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേർന്ന ടിവികെ ജനറൽ കൗൺസിലിലാണ് തീരുമാനം. വിജയ് യുടെ ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിന് ചേർന്ന ജനറൽ ബോഡി യോഗത്തിന്റെ നിർണായക തീരുമാനമായിരുന്നു വിജയ് തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി ആകണം എന്നത്. ഇതോടെ 2026-ൽ തമിഴ്‌നാട്ടിൽ നടക്കുക പൊടിപാറുന്ന പോരാട്ടമായിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
എഐഎഡിഎംകെ സഖ്യത്തിനായുള്ള ശ്രമങ്ങൾ ടിവികെ തള്ളിയതിന് പിന്നാലെയാണ് വിജയ്‌യെ തന്നെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പാർട്ടിയുമായും വിജയ്‌യുടെ രാഷ്ട്രീയ ഭാവിയുമായും ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ടിവികെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.










0 comments