Deshabhimani

print edition കായികതാരങ്ങളുടെ നിയമനം: വിജിലൻസ്‌ അന്വേഷണം നിരസിച്ചു

vigilance
വെബ് ഡെസ്ക്

Published on Oct 17, 2026, 01:01 AM | 1 min read

കൊച്ചി : ബോഡി ബിൽഡർമാരായ രണ്ട് അന്തർദേശീയ കായികതാരങ്ങളെ സായുധ പൊലീസിൽ നിയമിച്ചതുമായി ബന്ധപ്പെട്ട് ഡിജിപി എസ് ശ്രീജിത്ത്‌ അടക്കമുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. വിജിലൻസ്‌ അന്വേഷണം വേണമെന്ന ആവശ്യം കോടതി നിരസിച്ചു. ബോഡി ബിൽഡിങ്‌ ലോക ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷസൗന്ദര്യ മത്സരത്തിലെ വെള്ളിമെഡൽ ജേതാവ് ഷിനു ചൊവ്വ എന്നിവരെ ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമിച്ചതിനെതിരെയായിരുന്നു ഹർജി.


എഡിജിപിയായിരിക്കെ, ശ്രീജിത്തിന്റെ ശുപാർശപ്രകാരം രാഷ്ട്രീയലക്ഷ്യത്തോടെ മുൻസർക്കാരിന്റെ കാലത്തെ നിയമനം അഴിമതിയാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ചട്ടങ്ങളും നിബന്ധനകളും ലംഘിച്ചാണ് നിയമനമെന്നും അന്വേഷണം ആവശ്യപ്പെട്ട്‌ വിജിലൻസ് ഡയറക്ടർക്ക്‌ നിവേദനം നൽകിയിട്ടും പരിഗണിച്ചില്ലെന്നും ആരോപിച്ചു. ഒരു സർക്കാർ ഉദ്യോഗസ്ഥൻ ചട്ടങ്ങൾക്കും വകുപ്പുതല മാനദണ്ഡങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുകയോ പെരുമാറുകയോ ചെയ്തതുകൊണ്ട് അഴിമതിനിരോധ നിയമത്തിന്റെ പരിധിയിൽവരില്ലെന്ന് കോടതി വിലയിരുത്തി. ഷിനു ചൊവ്വയും ഹർജിയിൽ കക്ഷിചേർന്നിരുന്നു.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home