ad
Deshabhimani

print edition ആഘോഷിക്കാം ആരോഗ്യത്തെ; ‌വൈബ് ഫോർ വെൽനെസ് ക്യാമ്പയിൻ ഇന്നുമുതൽ

vibe4wellness
വെബ് ഡെസ്ക്

Published on Jan 01, 2026, 01:54 AM | 1 min read

തിരുവനന്തപുരം: "കൃത്യമായ ഉറക്കം, അതായത് ദിവസം കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങണം. ദിവസവും ഒരേസമയം ഉറങ്ങാനും എഴുന്നേൽക്കാനും ശ്രമിക്കണം.' പുതുവർഷത്തിലേക്ക് കടക്കുന്ന കേരളത്തിനുള്ള ആരോഗ്യവകുപ്പിന്റെ നിർദേശം. കൃത്യമായ ഉറക്കം, മതിയായ വ്യായാമം, ആ രോഗ്യപരിപാലനം, ആരോഗ്യകരമായ ഭക്ഷണം ഇങ്ങനെ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കി കേരളത്തിന്റെ ആരോഗ്യം ഉറപ്പാക്കുന്ന "ആരോഗ്യം ആനന്ദം വൈ ബ് 4 വെൽനെസ്' ജനകീയ ക്യാമ്പയിന് വ്യാഴാഴ്ച തുടക്കമാകും.

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമിട്ടാണ് വിപുലമായ ജനപങ്കാളിത്തത്തോടുകൂടിയ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചത്. ഇതിനായി സംസ്ഥാനത്തെ 5416 ജനകീയാരോഗ്യകേന്ദ്രങ്ങളുടെയും 10,000 യോഗ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ സ്ഥിരമായ പ്രവർത്തനം നടത്തി എല്ലാ ആളുകൾക്കും ആരോഗ്യ സുസ്ഥിതിക്ക് അവസരം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.


2026ലെ പുതുവത്സരദിനത്തിൽ ആരോഗ്യത്തിന് പ്രതിജ്ഞയെടുക്കാനാണ് ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വ്യാഴം പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും.


നല്ല ആരോഗ്യത്തിന് ശ്രദ്ധിക്കാം


• ഭക്ഷണത്തില്‍ ധാന്യങ്ങളും പഴങ്ങളും പച്ചക്കറിയും കൂടുതലായി ഉള്‍പ്പെടുത്തണം

• പ്രഭാതഭക്ഷണം ഒഴിവാക്കരുത്

• ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക

• ഉറക്കത്തിനുമുമ്പ് മൊബൈല്‍, ടിവി ഉപയോഗം കുറയ്ക്കണം

• വൈകുന്നേരം കഫീനടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം

• ദിവസവും അരമണിക്കൂര്‍ വ്യായാമം

• ലിഫ്റ്റിനു പകരം പടികള്‍ കയറുന്നത് ശീലമാക്കണം

• ഡോക്ടറുടെ നിര്‍ദേശാനുസരണംമാത്രം മരുന്ന് കഴിക്കുക

• ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യം ശ്രദ്ധിക്കുക



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home