ad
Deshabhimani

print edition പുതുവര്‍ഷ സമ്മാനമായി വൈബ് ഫോര്‍
വെല്‍നെസ്

health
വെബ് ഡെസ്ക്

Published on Dec 31, 2025, 01:12 AM | 1 min read

തിരുവനന്തപുരം: ആരോഗ്യപരമായ ജീവിതത്തിനായി പുതുവര്‍ഷം "ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ്' ജനകീയ കാന്പയിന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ഉറക്കം, ആരോഗ്യ പരിപാലനം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കാന്പയിന്‍. ജനുവരി ഒന്നിന് 10 ലക്ഷത്തോളം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ആര്‍ദ്രം മിഷന്‍ രണ്ട് കാന്പയിനിലെ പദ്ധതികളുടെ തുടര്‍ച്ചയാണ് ‘ആരോഗ്യം ആനന്ദം -വൈബ് ഫോര്‍ വെല്‍നസ്’. ജീവിതശൈലീരോഗ പ്രതിരോധം, ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം എന്നീ ജനകീയ കാന്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു. ഇവ വന്‍ വിജയമാക്കാനായി. പുതിയ കാന്പയിനിൽ യുവാക്കളെയും കുട്ടികളെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനായി സജ്ജമാക്കും. സര്‍ക്കാര്‍, തദ്ദേശ സ്ഥാപങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന്‌ ക്യാമ്പസുകളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. അങ്കണവാടികള്‍ മുതല്‍ ഐടി പാര്‍ക്ക് വരെ വ്യായാമ സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.


സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വ്യാഴം പകല്‍ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്പയിന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. കാസര്‍കോടുനിന്ന് ഡിസംബര്‍ 26ന് ആരംഭിച്ച വിളംബര ജാഥയുടെ സമാപനവും വ്യാഴാഴ്ച നടക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home