print edition അൻസിബയുടെ പരാതി: വിധി ഇന്ന്

കൊച്ചി: നടി ലക്ഷ്‌മിപ്രിയക്കെതിരെയുള്ള അൻസിബ ഹസന്റെ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി തിങ്കളാഴ്‌ച വിധിപറയും. ലക്ഷ്മിപ്രിയയ്ക്കെതിരെയുള്ള പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുക്കാതിരുന്നതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കഴിയില്ലെന്നാണ് സർക്കാർ കോടതിയിൽ നിലപാടെടുത്തത്. പരാതി അപകീർത്തി കേസ് മാത്രമായേ പരിഗണിക്കാനാകൂവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.









0 comments