Deshabhimani

കേരളം നടുങ്ങിയ തിങ്കളാഴ്ച; അഞ്ച് കൊലപാതകങ്ങൾ,യുവാവ് പൊലീസിൽ കീഴടങ്ങി

venjaramoodu murder
വെബ് ഡെസ്ക്

Published on Feb 24, 2025, 10:26 PM | 1 min read

തിരുവനന്തപുരം: രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളിലെത്തി ക്രൂരമായ കൂട്ടക്കൊല. തിങ്കളാഴ്ച വെെകുന്നേരം കേരളം അറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. വെഞ്ഞാറമ്മൂട് പ്രദേശത്തെ മനുഷ്യരാരും ആ ഞെട്ടലിൽ നിന്നും ഇപ്പോഴും മോചിതരായിട്ടുണ്ടാകില്ല. എല്ലാവരേയും കൊന്നുവെന്ന് പ്രതിയു‌ടെ തന്നെ കുറ്റസമ്മതം.സൗമ്യനായി നാട്ടുകാരോട് പെരുമാറിയ 23 കാരൻ കേരളം അടുത്തകാലത്തൊന്നും കേട്ടിട്ടില്ലാത്ത വിധമുള്ള ക്രൂരത ചെയ്തിരിക്കുന്നു. അമ്മയെയും മുത്തശിയേയും അനിയനേയുമടക്കം അഞ്ച്പേരെ കൊലപ്പെടുത്തി. രക്തം തളം കെട്ടിക്കിടക്കുന്ന വീട്.താൻ തന്നെ എല്ലാവരേയും കൊന്നുവെന്ന് സ്റ്റേഷനിലെത്തി പൊലീസിനോ‌ട് പ്രതി പറഞ്ഞപ്പോൾ അവരും ആദ്യം വിശ്വസിച്ചില്ല.


കല്ലറ പാങ്ങോടെത്തി പിതാവിന്റെ അമ്മ സൽമാ ബീവിയെയാണ് (88) ഇയാൾ ആദ്യം തലയ്ക്കടിച്ചു കൊന്നത്. പിന്നീട് പുല്ലമ്പാറ ആലമുക്കിലെത്തി പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും വെട്ടിക്കൊന്നു.

പേരുമലയിലെ വീട്ടിലെത്തി അമ്മ ഷമീന, 3 ദിവസമായി വീട്ടിലുള്ള പെൺകുട്ടി ഫർഷാന, സ്വന്തം സഹോദരൻ അഫ്‌സാൻ (13), എന്നിവരെ ആക്രമിച്ചു. കാൻസർ രോഗിയായ ഷമീന ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് താൻ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു. പിതാവിനൊപ്പം വിദേശത്തായിരുന്ന അഫാൻ അടുത്തിടെയാണു നാട്ടിൽ തിരിച്ചെത്തിയത്.


. കൊലപാതകത്തിനു ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാണു പ്രതി പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. കൂട്ടക്കൊലപാതകം നടത്തിയെന്നും താൻ എലിവിഷം കഴിച്ചിട്ടുണ്ടെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.ആറ്റിങ്ങൽ ഡിവൈഎസ്പിയെ പോലീസുകാർ വിവരമറിയിച്ചു. തുടർന്ന് മൂന്ന് പോലീസ് സ്‌റ്റേഷൻ പരിധിയിലേക്കും സന്ദേശങ്ങളെത്തി. അഫാൻ പറഞ്ഞ വിവരങ്ങൾ സത്യമാണോയെന്ന് പോലീസ് ആദ്യം തിരഞ്ഞു അന്വേഷണത്തിൽ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. പേരുമലയിൽ മൂന്നുപേരുടെ കൊലപാതകം നടന്നുവെന്നാണ് അഫാൻ പറഞ്ഞത്. എന്നാൽ ഇവിടെ രണ്ടുപേരെ കൊല്ലപ്പെട്ട നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും പോലീസ് കണ്ടെത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home