ad
Deshabhimani

വെള്ളാർമല ഗവ. വിഎച്ച്‌എസ്‌എസ്‌ കെട്ടിടത്തിന്‌ എട്ടുകോടി

print edition വെള്ളാർമല സ്‌കൂൾ 
നീലിക്കാപ്പിൽ ഉയരും ; മുണ്ടക്കൈ എൽപി സ്‌കൂൾ നിർമാണവും ഉടൻ

Vellarmala School

ഉരുൾ ദുരന്തത്തിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ 
ഹയർ സെക്കൻഡറി സ്‌കൂൾ (ഫയൽ ചിത്രം)

avatar
അജ്‌നാസ്‌ അഹമ്മദ്‌

Published on Mar 04, 2026, 03:10 AM | 1 min read


കൽപ്പറ്റ

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ചൂരൽമല നീലിക്കാപ്പിൽ ഉയരും. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കറിൽ കെട്ടിടം നിർമിക്കും. മുണ്ടക്കൈ ഗവ. എൽപി സ്‌കൂൾ നാലുകോടി രൂപ വിനിയോഗിച്ച്‌ ഇവിടെ പുനർനിർമിക്കാൻ നേരത്തെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാനിരിക്കെയാണ്‌ വെള്ളാർമല സ്‌കൂളിനും ഇവിടെ ഭൂമി അനുവദിക്കാൻ ധാരണയായത്‌. എട്ടുകോടി ര‍ൂപ വിനിയോഗിച്ചാണ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക്‌ കെട്ടിടം നിർമിക്കുക. പൊതുമരാമത്ത്‌ കെട്ടിടം വിഭാഗം ഭൂമി അളന്ന്‌ എസ്റ്റിമേറ്റ്‌ തയ്യാറാക്കുകയാണ്‌. അടുത്ത അധ്യയന വർഷം ക്ലാസ്‌ ആരംഭിക്കാനാണ്‌ ശ്രമം.


ദുരന്തമുണ്ടായി 35 ദിവസത്തിനുള്ളിൽ മേപ്പാടി ജിഎച്ച്‌എസ്‌എസിൽ വെള്ളാർമല സ്‌കൂളിന്റെയും മേപ്പാടി എപിജെ ഹാളിൽ മുണ്ടക്കൈ എൽപി സ്‌കൂളിന്റെയും ക്ലാസുകൾ പുനരാരംഭിച്ചിരുന്നു. മേപ്പാടി ഹയർ സെക്കൻഡറി കെട്ടിടത്തിലെ രണ്ടാംനിലയിൽ വെള്ളാർമല സ്‌കൂളിനായി ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ എട്ട് ക്ലാസ് മുറികൾ നിർമിച്ചുനൽകി. രണ്ട്‌ സ്‌കൂളിലുമായി 43 വിദ്യാർഥികളെയാണ്‌ ഉരുളെടുത്തത്‌.


ഒരുകുടക്കീഴിൽ 
സർക്കാർ 
സേവനകേന്ദ്രങ്ങൾ

​ഉരുളൊഴുക്കിൽ മുണ്ടക്കൈയിലും ചൂരൽമലയിലും നഷ്ടമായ പൊതുസേവനകേന്ദ്രങ്ങൾ നീലിക്കാപ്പിൽ പുനർനിർമിക്കും. വില്ലേജ്‌ ഓഫീസ്‌, അങ്കണവാടി, കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രം, വെറ്ററിനറി പോളി ക്ലിനിക്‌, ക്ഷീര സൊസൈറ്റി, ജലവിതരണ പദ്ധതി തുടങ്ങിയവയുണ്ടാകും. ഇവയ്‌ക്കായി 17.5 കോടി രൂപ അനുവദിച്ച്‌ ഭരണാനുമതിയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home