ad
Deshabhimani

print edition പുരസ്‌കാരം ഗുരുവിന്‌ 
സമർപ്പിക്കുന്നു: 
വെള്ളാപ്പള്ളി നടേശൻ

vellappally natesan.jpg
വെബ് ഡെസ്ക്

Published on Jan 26, 2026, 02:07 AM | 1 min read


ആലപ്പുഴ

പത്മഭൂഷൻ പുരസ്‌കാരം ഗുരുപാദങ്ങളിൽ സമർപ്പിക്കുന്നതായി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പുരസ്കാരത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിലുൾപ്പെടാൻ അനുഗ്രഹിച്ചതും അർഹനാക്കിയതും സമുദായാംഗങ്ങളാണ്‌. അവാർഡ്‌ പ്രതീക്ഷിച്ചിരുന്നില്ല. പത്മഭൂഷൻ പുരസ്‌കാരം ലഭിച്ച വിവരം അറിഞ്ഞശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പുരസ്കാരത്തിനായി പരിശ്രമിച്ചിട്ടില്ല. ശരിയെന്ന്‌ തോന്നുന്നത് ചെയ്‌ത് മുന്നോട്ട് പോകും. വിവാദങ്ങൾ വേതാളം പോലെ ഇനിയും വന്നു കൊണ്ടിരിക്കും. മുഖത്ത് കരി ഓയിൽ ഒഴിക്കണമെന്ന് പറഞ്ഞ ആളുകൾ ഉണ്ട്. അതിനാൽ ഈ കാലഘട്ടത്തിൽ ലഭിച്ച അവാർഡിന് ഇരട്ടി മധുരമുണ്ട്– വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home